ഇന്ത്യ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യം, ബിസിനസ് സൗഹൃദ രാജ്യമല്ല: ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 14 ഫെബ്രുവരി 2025 (17:18 IST)
ഇന്ത്യ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവാ ചുമത്തുന്ന രാജ്യമാണെന്നും ബിസിനസ് സൗഹൃദ രാജ്യമല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വച്ച് പ്രധാനമന്ത്രി മോഡിയുമൊത്തുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയ്ക്ക് ഇറക്കുമതി തിരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് പരസ്പരം നികുതി ചുമത്തുമെന്ന തീരുമാനത്തില്‍ ഇന്ത്യയ്ക്ക് ഇളവ് നല്‍കാന്‍ ട്രംപ് തയ്യാറായിട്ടില്ല. വ്യാപാരത്തില്‍ സഖ്യ രാജ്യങ്ങള്‍ ശത്രു രാജ്യങ്ങളെക്കാളും മോശമാണെന്ന് ട്രംപ് വ്യക്തമാക്കി. കൂടാതെ ഇന്ത്യയും അമേരിക്കയും തമ്മില്‍ മികച്ച വ്യാപാരബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
 
അതേസമയം മുംബെ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ അമേരിക്കയില്‍ നിന്ന് എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വാതകം എന്നിവ കൂടുതല്‍ വാങ്ങാന്‍ പോവുകയാണെന്ന് പ്രസിഡണ്ട് ട്രംപും പറഞ്ഞു.
 
കഴിഞ്ഞ നാല് വര്‍ഷം മോദി സൗഹാര്‍ദം സൂക്ഷിച്ചുവെന്നും മോദിയുമായി മികച്ച ബന്ധമാണുള്ളതെന്ന് ട്രംപ് പറഞ്ഞു. കുടിയേറ്റത്തില്‍ അനധികൃതമായി അമേരിക്കയിലേക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഇടനിലക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോദി ട്രംപിനോട് അഭ്യര്‍ത്ഥിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍