ഇമ്പോർട്ട് ടാക്സ് ചുമത്തിയാൽ തിരിച്ചും പണി തരും. പുതിയ നികുതി നയം പ്രഖ്യാപിച്ച് ട്രംപ്

അഭിറാം മനോഹർ

വ്യാഴം, 13 ഫെബ്രുവരി 2025 (14:22 IST)
യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തിരിച്ച് റെസിപ്രോക്കല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഉടന്‍ തന്നെ ഒപ്പുവെയ്ക്കുമെന്നാണ് സൂചന. അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് തിരിച്ച് നികുതി ചുമത്തുന്നതിനെയാണ് റെസിപ്രോക്കല്‍ താരിഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് ഇന്ത്യയെ അടക്കം ബാധിക്കുന്ന പുതിയ നീക്കം. ചില യു എസ് ഉല്പന്നങ്ങള്‍ക്ക് കനത്ത തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും അമേരിക്കയും അതേമട്ടില്‍ തിരിച്ചടിക്കുമെന്നും നേരത്തെ ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉല്പന്നങ്ങള്‍ക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നത്. അങ്ങനെ അവര്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ ഞങ്ങളും അത് തന്നെ തിരിച്ചുചെയ്യുമെന്ന് ട്രംപ് ഡിസംബറില്‍ പറഞ്ഞിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍