Donald Trump: 'പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ' വിചിത്ര ആഹ്വാനവുമായി ട്രംപ്

രേണുക വേണു

ശനി, 8 ഫെബ്രുവരി 2025 (10:49 IST)
Donald Trump: പ്ലാസ്റ്റിക്കിലേക്ക് മടങ്ങിപ്പോകണമെന്ന ആഹ്വാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ജോ ബൈഡന്‍ കൊണ്ടുവന്ന പരിസ്ഥിതി സൗഹൃദ പേപ്പര്‍ സ്‌ട്രോ നയം പിന്‍വലിക്കുമെന്നും ട്രംപ് പറഞ്ഞു. 
 
' ഒരിക്കലും സാധ്യമാകാത്ത, പരിഹാസ്യമായ ബൈഡന്റെ പേപ്പര്‍ സ്‌ട്രോ നയം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഞാന്‍ അടുത്ത ആഴ്ച ഒപ്പിടും. എല്ലാവരും പ്ലാസ്റ്റിക്കിലേക്ക് മടങ്ങിപ്പോകൂ,' ട്രംപ് പറഞ്ഞു. 
 
' പ്ലാസ്റ്റിക് സ്‌ട്രോകള്‍ നിരോധിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ ആരെങ്കിലും പേപ്പര്‍ സ്‌ട്രോ ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? അവ നന്നായി പ്രവര്‍ത്തിക്കുന്നില്ല,' ട്രംപ് കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍