തന്നെ വധിച്ചാല്‍ ഇറാന്‍ ബാക്കിയുണ്ടാകില്ലെന്നും ഇത് സംബന്ധിച്ച് തന്റെ ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇറാനെ നാമാവശേഷമാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇറാന്‍ പൂര്‍ണമായും ഇല്ലാതാക്കപ്പെടും. ഒന്നും അവശേഷിക്കില്ല- ട്രംപ് പറഞ്ഞു.