ഇറക്കുമതിത്തിരുവാ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനം; പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്ന് ഓര്‍ക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 ഫെബ്രുവരി 2025 (11:40 IST)
ഇറക്കുമതിത്തിരുവാ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്ന് ഓര്‍ക്കണമെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിട്ടുകൊണ്ടാണ് ചൈനയ്ക്കും അയല്‍രാജ്യങ്ങളായ കാനഡയും മെക്‌സിക്കോയ്ക്കും ഇറക്കുമതി തിരുവ ചുമത്താനുള്ള തീരുമാനം അമേരിക്ക എടുത്തത്.
 
പിന്നാലെ രാജ്യങ്ങള്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഇതിന് പ്രതികരണമായി യുഎസ് ഉല്‍പന്നങ്ങള്‍ക്ക് കഴിഞ്ഞദിവസം കാനഡ അധിക നികുതി ചുമത്തി തിരിച്ചടിച്ചിരുന്നു. അമേരിക്കയെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നയിക്കാനുള്ള മികച്ച വഴി കാനഡയുമായുള്ള പങ്കാളിത്തമാണെന്നും പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കക്കൊപ്പം നിന്നിട്ടുണ്ടെന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
 
അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്‌ക്കൊപ്പം കനേഡിയന്‍ സൈന്യവും പോരാട്ടത്തിനിറങ്ങി. കാലിഫോണിയയിലെ കാട്ടുതീ മുതല്‍ കത്രീന കാറ്റുവരെ വന്നപ്പോള്‍ കാനഡ അമേരിക്കയ്ക്ക് ഒപ്പം നിന്നത് അമേരിക്കക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍