തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും; പാലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ഫെബ്രുവരി 2025 (10:08 IST)
തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്നും പാലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയെ പുനര്‍നിര്‍മ്മിച്ച് മനോഹരമാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് പറഞ്ഞു.
 
യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ നിലവില്‍ ആര്‍ക്കും താമസിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ പാലസ്തീനികളെ സ്വീകരിക്കണമെന്ന് ട്രംപ് പറഞ്ഞു. അടുത്ത ആഴ്ച ജോര്‍ദാന്‍ രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിര്‍ദ്ദേശം.
 
അതേസമയം ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തുമ്പോള്‍ ആദ്യമായി വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിച്ച രാജ്യമാണ് ഇസ്രായേല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍