ഒരുപാട് ഭീഷണി വേണ്ട, തിരിച്ചടിക്കാന്‍ ഒരു മടിയും കാണിക്കില്ല: ട്രംപിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി

സിആര്‍ രവിചന്ദ്രന്‍

ശനി, 8 ഫെബ്രുവരി 2025 (12:27 IST)
ഒരുപാട് ഭീഷണി വേണ്ടെന്നും തിരിച്ചടിക്കാന്‍ ഒരു മടിയും കാണിക്കില്ലെന്നും ട്രംപിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് പിന്നാലെ ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പു വച്ചിരുന്നു. ഇതിനുപിന്നാലെയാണ് അയത്തുള്ള ഖമീനി മറുപടിയുമായി വന്നത്. ഭീഷണി വില പോകില്ലെന്നും തങ്ങള്‍ക്കെതിരെ ഇനിയും ഭീഷണി തുടര്‍ന്ന് തിരിച്ചടിക്കാന്‍ യാതൊരു മടിയും കാണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
 
1979ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വക വരുത്താന്‍ ഇറാന്‍ ശ്രമിച്ചാല്‍ ആ രാജ്യം തന്നെ ബാക്കി വയ്ക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം ശക്തമാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിന് ശേഷമായിരുന്നു ട്രംപ് ഭീഷണി മുഴക്കിയത്.
 
നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെ ഒരു ആക്രമണം ഉണ്ടായാല്‍ അവരുടെ രാജ്യ സുരക്ഷയ്ക്ക് നേരെ ആക്രമിക്കാന്‍ യാതൊരു മടിയുണ്ടാകില്ലെന്നും ഖമീനി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍