ഞങ്ങള്‍ ഗാസ സ്വന്തമാക്കിയിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പരാമര്‍ശം. നിലവില്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യ രാജ്യമാണ് ജോര്‍ദാന്‍. 22 ലക്ഷം പാലസ്തീനികളെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
ഞങ്ങള്‍ ഗാസ കൈവശപ്പെടുത്താന്‍ പോവുകയാണ്. ഞങ്ങള്‍ക്കത് വിലയ്ക്ക് വാങ്ങേണ്ട കാര്യമില്ല. വാങ്ങാന്‍ ഒന്നും അവിടെ ഇല്ല.- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ആളുകള്‍ക്ക് വേണ്ടി നിരവധി തൊഴില്‍ അവസരങ്ങള്‍ ഗാസയില്‍ സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു വര്‍ഷമായി ഗാസയില്‍ അതിദാരുണമായ ജീവിതമാണ് പാലസ്തീനികള്‍ നയിക്കുന്നതെന്നും അതിനാല്‍ തന്നെ ഒഴിഞ്ഞുപോകാന്‍ പാലസ്തീനികള്‍ക്ക് സന്തോഷമേ ഉണ്ടാവുകയുള്ളുവെന്നും ട്രംപ് പറഞ്ഞു.