മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 14 ഫെബ്രുവരി 2025 (12:29 IST)
മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്. രണ്ട് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി. ഹവില്‍ദാര്‍ സഞ്ജയ് കുമാറാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സബ് ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബിളിനും നേരെ വെടിവച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ആക്രമണത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രി എട്ടുമണിക്കാണ് സംഭവം. ആക്രമണത്തിന് പിന്നാലെ സഞ്ജയ് കുമാര്‍ സ്വയം വെടിവെച്ച് ജീവനൊടുക്കി. അതേസമയം കഴിഞ്ഞദിവസം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
 
മുഖ്യമന്ത്രിയായിരുന്ന ബെരിയന്‍ സിംഗ് രാജിവച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രി രാജിവച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍