തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ഫെബ്രുവരി 2025 (18:50 IST)
തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി. റേഷനും പണവും ഉള്‍പ്പെടെ സൗജന്യങ്ങള്‍ ലഭിക്കുന്നത് ആളുകളെ ജോലിക്ക് പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും സുപ്രീംകോടതി വിലയിരുത്തി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്.
 
നഗരപ്രദേശങ്ങളില്‍ വീടില്ലാത്ത ആളുകള്‍ക്ക് അഭയം നല്‍കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം. സൗജന്യങ്ങള്‍ നല്‍കി ആളുകളെ മടിയന്മാരാക്കുന്നത് ദര്‍ഭാഗ്യകരമാണ്. ഒരു ജോലിയും ചെയ്യാതെ പണം കൈകളില്‍ എത്തുകയും സൗജന്യ റേഷന്‍ നല്‍കുകയും ചെയ്യുന്നതിലൂടെ ജനങ്ങള്‍ കൂടുതല്‍ അലസരായി മാറുമെന്ന് ജസ്റ്റിസ് ഗവായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍