ഈ വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 14 ഫെബ്രുവരി 2025 (19:18 IST)
തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കി വരുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് സര്‍വകലാശാലകള്‍, സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ 2024-25 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള എയ്ഡഡ് ഡിഗ്രി പ്രോഗ്രാമുകളില്‍ ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2025 മാര്‍ച്ച് 15 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
 
വിശദ വിവരങ്ങള്‍ക്ക് scholarship.kshec.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന്‍ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 മാര്‍ച്ച് 25. സ്ഥാപന മേധാവികള്‍ ഓണ്‍ലൈന്‍ മുഖേന വെരിഫിക്കേഷനും അപ്രൂവലും പൂര്‍ത്തിയാക്കേണ്ട അവസാന തീയതി 2025 ഏപ്രില്‍ 10.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍