കൂടുതല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ച ലോക്കോ പൈലറ്റിനെ റെയില്‍വേ പിരിച്ചുവിട്ടു. തിരുവനന്തപുരം ഡിവിഷനിലെ ലോക്കോ പൈലറ്റ് എസ് ദീപുരാജിനെയാണ് റെയില്‍വേ പിരിച്ചുവിട്ടത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് റെയില്‍വേ ഉത്തരവിറക്കിയത്. ബുധനാഴ്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നു. അതേസമയം ദീപുരാജ് ഉത്തരവ് കൈപ്പറ്റിയിട്ടില്ല. 2023ല്‍ നടന്ന സംഭവത്തിലാണ് നടപടി.
തിരുനെല്‍വേലിയില്‍ നിന്ന് ചരക്കുവേണ്ടിയുമായി ദീപുരാജ് കൊല്ലത്തെത്തി. അവിടുന്ന് ലോക്കോ പൈലറ്റ് മാറേണ്ടതായിരുന്നു. അത് നടക്കാതെ പെരിനാട് വരെ വണ്ടി ഓടിക്കാന്‍ നിര്‍ദ്ദേശം കിട്ടി. വണ്ടി പെരിനാട് എത്തിയപ്പോള്‍ എറണാകുളം ഭാഗത്തേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു. അത് ദീപുരാജ് വിസമ്മതിക്കുകയായിരുന്നു. ഈ കുറ്റത്തിനാണ് നടപടി.