വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

അഭിറാം മനോഹർ

വ്യാഴം, 13 ഫെബ്രുവരി 2025 (18:59 IST)
തിരുവനന്തപുരം -  ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നത് റെയില്‍വേ പരിഗണിക്കുന്നു. വൈദ്യുതീകരണം പൂര്‍ത്തിയായതിനാല്‍ വേണാട് എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ക്രമീകരിക്കണമെന്ന് പി പി സുനീര്‍ എം പി റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ആവശ്യം പരിഗണിക്കാമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്.
 
 രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിക്കുന്ന വേണാട് എക്‌സ്പ്രസ് ഉച്ചയ്ക്ക് 12:25നാണ് ഷൊര്‍ണൂരില്‍ എത്തുന്നത്. തിരിച്ച് 2:35ന് ഷൊര്‍ണൂരില്‍ നിന്നും യാത്ര തിരിക്കുന്നതാണ് ഇപ്പോഴത്തെ സമയക്രമം. അതേസമയം 14 ബോഗികള്‍ക്ക് മാത്രമാണ് നിലമ്പൂര്‍ സ്റ്റേഷനില്‍ നില്‍ക്കാന്‍ സമയമുള്ളു എന്ന കാര്യവും റെയില്‍വേ പരിശോധിക്കുന്നുണ്ട്. രാവിലെ നിലമ്പൂരിലെത്തുന്ന 16349 നമ്പര്‍ രാജ്യാറാണി എക്‌സ്പ്രസ് എറണാകുളം വരെ പകല്‍ സര്‍വീസ് നടത്തണമെന്ന ആവശ്യവും റെയില്‍വേ പരിശോധിക്കുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍