സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 40 ദിവസത്തിനുള്ളില്‍ ഏഴുപേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. കഴിഞ്ഞവര്‍ഷം 12 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം അഞ്ചുവര്‍ഷത്തിനുള്ളില്‍ 180 പേരുടെ ജീവനാണ് ഇത്തരത്തില്‍ പൊലിഞ്ഞത്.