Elephant Attack - Thrissur
തൃശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദ് (45) ആണ് മരിച്ചത്. പച്ചമരുന്ന് വില്‍പ്പനക്കാരായ ആനന്ദും ഭാര്യയും പാടത്ത് വിശ്രമിക്കുന്നതിനിടെയാണ് വിരണ്ടോടിയ ആന പാഞ്ഞെത്തി ആക്രമിച്ചത്. ആനന്ദിനെ ആക്രമിച്ച ശേഷം ആന മുന്നോട്ടു ഓടുകയായിരുന്നു. അപ്പോഴേക്കും ഓടിയതിനാല്‍ ആനന്ദിന്റെ ഭാര്യ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.