ബൈക്കില്‍ നിന്നു വീണ മൈക്കിള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും കാട്ടാനയുടെ പിടിയില്‍ അകപ്പെട്ടു. വനപാലകര്‍ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണ് പരുക്കേറ്റ മൈക്കിളിനെ റോഡില്‍ നിന്നു മാറ്റിയത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്കുകള്‍ ഗുരുതരമായതിനാല്‍ രാത്രിയോടെ ഇയാള്‍ മരിച്ചു. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വനപാലകരുടെ നിർദേശം അവഗണിച്ചു, വാൽപാറയിൽ കാട്ടാനയുടെ മുന്നിൽപെട്ടു, ജർമൻ സ്വദേശിയായ റൈഡർക്ക് ദാരുണാന്ത്യം pic.twitter.com/mY5aw6pGi4
— Samakalika Malayalam (@samakalikam) February 5, 2025