ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
നിലവില്‍ അംബാനിയുടെ വിവാഹത്തിനോട് കിടപിടിക്കാന്‍ മാത്രം ഒരാളുണ്ടെങ്കില്‍ അത് അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനിയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച നടന്ന അദാനിയുടെ ഇളയ മകന്‍ ജീത് അദാനിയുടെ വിവാഹം ലളിതമായ രീതിയിലാണ് നടത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു അഹമ്മദാബാദിലെ അദാനി ടൗണ്‍ഷിപ്പായ ശാന്തിഗ്രാമത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്.
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ സാധാരണക്കാരനായാണ് വളര്‍ന്നതെന്നും അതുകൊണ്ട് തന്നെ മകന്റെ വിവാഹവും സാധാരണരീതിയിലാകുമെന്നും ഗൗതം അദാനി നേരത്തെ തന്നെ അറിയിച്ചിരുന്നു. പരമ്പരാഗത ഗുജറാത്തി ജെയിന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വരെയുള്ള സംഭാവന നല്‍കുമെന്ന് വിവാഹത്തില്‍ ദമ്പതികള്‍ പ്രതിജ്ഞയെടുത്തു. മകന്റെ വിവാഹച്ചടങ്ങിനോട് അനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി മാറ്റിവെച്ചെന്ന് ഗൗതം അദാനി അറിയിച്ചു.