വരന് മോശം സിബില്‍ സ്‌കോര്‍ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിനെ കുടുംബം. മഹാരാഷ്ട്രയിലെ മുര്‍ദിസപൂരിലാണ് സംഭവം. വരന്റെയും വധുവിന്റെയും വീടുകളില്‍ വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വധുവിന്റെ അമ്മാവനാണ് വരന് സിബില്‍ സ്‌കോര്‍ കുറവാണെന്ന് പറഞ്ഞു വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത്.
സിബില്‍ സ്‌കോര്‍ ചെക്ക് ചെയ്യണമെന്ന് അമ്മാവന്‍ കുടുംബത്തെ നിര്‍ബന്ധിക്കുകയായിരുന്നു. സിബില്‍ സ്‌കോര്‍ പരിശോധിച്ചപ്പോള്‍ വരന് നിരവധി ലോണുകള്‍ ഉള്ളതായും തിരിച്ചടവ് മുടങ്ങി ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നു കിടക്കുന്നതായും കണ്ടെത്തി. ഇതോടെ സാമ്പത്തിക അച്ചടക്കം ഇല്ലാത്ത യുവാവ് തന്റെ മരുമക്കള്‍ക്ക് യോജിക്കില്ലെന്ന് യുവതിയുടെ അമ്മാവന്‍ പറയുകയായിരുന്നു.