മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

രേണുക വേണു

ബുധന്‍, 4 ഡിസം‌ബര്‍ 2024 (12:06 IST)
Devendra Fadnavis

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് നാളെ (ഡിസംബര്‍ 5) സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
മുംബൈയിലെ ആസാദ് മൈതാനത്തില്‍ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 40,000 ത്തില്‍ അധികം ആളുകളെയാണ് സത്യപ്രതിജ്ഞ ചടങ്ങിനു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രണ്ടായിരത്തോളം വിവിഐപികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. 
 
അതേസമയം മന്ത്രിമാരുടെ എണ്ണത്തില്‍ മഹായുതി സഖ്യത്തിനുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സഹമന്ത്രിസ്ഥാനം ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം അവകാശവാദമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ പരമാവധി മന്ത്രിമാരുടെ എണ്ണം 42 ആണ്. അതില്‍ 22 മന്ത്രിമാര്‍ ബിജെപിയില്‍ നിന്നാകുമെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍