ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

അഭിറാം മനോഹർ

ചൊവ്വ, 3 ഡിസം‌ബര്‍ 2024 (19:53 IST)
രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. വിദേശ നമ്പറുകളില്‍ നിന്നും വരുന്ന വ്യാജ കോളുകളില്‍ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മുന്നറിയിപ്പ്.
 
പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്നും വരുന്ന കോളുകളില്‍ ജാഗ്രത പുലര്‍ത്തണം. +77,+89,+85,+86,+84 എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ തട്ടിപ്പ് സംഘങ്ങളുടേതാണെന്ന് കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്), ഡിഒടി എന്നിവ ടെലികോം ഉപഭോക്താക്കളെ നേരിട്ട് വിളിക്കില്ല. ഈ സ്ഥാപനങ്ങളില്‍ നിന്നും വരുന്ന കോളുകള്‍ വ്യാജമാണെന്നും ടെലികോം വകുപ്പ് എക്‌സില്‍ പുറത്തുവിട്ട പോസ്റ്റില്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍