ഓണ്‍ലൈന്‍ കാസിനോ ഗെയിംസില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടിയായി തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ച് പ്രിയങ്കയുടെ ക്ലാസില്‍ പഠിക്കുന്ന ദിഗനാഥ് എന്ന സഹപാഠിയാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത്. സഹപാഠിയുടെ വാക്ക് വിശ്വസിച്ച് പ്രിയങ്ക പലപ്പോഴായി 15 ലക്ഷം രൂപയുടെ മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നല്‍കി. പ്രിയങ്ക സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു ചോദിച്ചപ്പോള്‍ ദിഗനാഥ് ഭീഷണിപ്പെടുത്താനും ആഭരണങ്ങള്‍ തിരിച്ചുനല്‍കില്ലെന്ന് പറയാനും തുടങ്ങി.