സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

സിആര്‍ രവിചന്ദ്രന്‍

ശനി, 30 നവം‌ബര്‍ 2024 (22:16 IST)
ഇപ്പോള്‍ മിക്കവരും സ്മാര്‍ട്ട്‌ഫോണുകളാണ് ഉപയോഗിക്കുന്നത്. പക്ഷേ, വര്‍ഷങ്ങളോളം ഫോണ്‍ ഉപയോഗിച്ചിട്ടും ചാര്‍ജ് ചെയ്യുമ്പോള്‍ ആളുകള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. അത്തരത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട തെറ്റുകളെന്തൊക്കെയാണെന്ന് നോക്കാം. ഈ ചെറിയ പിഴവുകള്‍ ഫോണിന്റെയും ബാറ്ററിയുടെയും ആരോഗ്യത്തെ ബാധിക്കുന്നു. സോക്കറ്റില്‍ പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങും. ഫോണ്‍ കണക്റ്റ് ചെയ്യാത്തപ്പോള്‍ പോലും ചാര്‍ജര്‍ വൈദ്യുതി ഉപയോഗിക്കും. 
 
ഇത് നിങ്ങളുടെ വൈദ്യുതി ബില്ല് കൂടുന്നതിന് കാരണമാകുന്നു. ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യരുത്. ഓരോ തവണയും നിങ്ങളുടെ ഫോണിന്റെ ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്താല്‍, അത് ഫോണിന്റെ ആയുസ്സ് കുറയ്ക്കും.  ബാറ്ററി പൂര്‍ണ്ണമായും തീരാന്‍ അനുവദിക്കരുത്. ഫോണ്‍ ബാറ്ററി ഒരിക്കലും 0% വരെ എത്താന്‍ പോലും പാടില്ല. ബാറ്ററി ചാര്‍ജ് എപ്പോഴും 20%-80% ല്‍  നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ വയ്ക്കരുത്. 
 
രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ വച്ചാല്‍ വൈദ്യുതി പാഴാകുകയും ബാറ്ററി ആവശ്യത്തിലധികം ചാര്‍ജ് ആകുകയും ചെയ്യും. വില കുറഞ്ഞ ചാര്‍ജറുകള്‍ ഉപയോഗിക്കരുത്. എല്ലാ ഫോണുകളിലും അനുയോജ്യമായ ചാര്‍ജര്‍ ഉണ്ട്. അതിന് പകരം മറ്റേതെങ്കിലും ബ്രാന്‍ഡിന്റെ ചാര്‍ജറോ വിലകുറഞ്ഞ ചാര്‍ജറോ ഉപയോഗിക്കാന്‍ പാടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍