സ്മാര്‍ട്ട്‌ഫോണ്‍ പതിവായി സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ ബാറ്ററി ലൈഫും ഫോണിന്റെ പെര്‍ഫോമന്‍സും മെച്ചപ്പെടുത്താന്‍ സാധിക്കും. ഫോണ്‍ പതിവായി ഓണായിരിക്കുമ്പോള്‍ ധാരാളം ആപ്പുകളും ബാക്ക്ഗ്രൗണ്ട് പ്രോസസ്സുകളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഫോണ്‍ ഓഫ് ചെയ്യുമ്പോള്‍ എല്ലാ ആപ്പുകളുടെയും പ്രവര്‍ത്തനം നില്‍ക്കും. ഇത് ഫോണിന്റെ റാമിനെ റിഫ്രഷ് ചെയ്യും. കൂടാതെ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകാനും സാധ്യതയുണ്ട്. ഫോണ്‍ ഓഫ് ചെയ്യുന്നതിലൂടെ ചൂടാകുന്നത് തടയാന്‍ സാധിക്കും.