സെയ്ഫ് അലി ഖാന്‍ ഒരു പാഴ് വസ്തുവാണെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന അക്രമണം നാടകമാണോയെന്ന് സംശയമുണ്ടെന്നും മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ പറഞ്ഞു. സെയ്ഫ് അലി ഖാന്‍ ഒരു പാഴ് വസ്തുവാണ്, അതെടുത്ത് കളയാനാണ് ബംഗ്ലാദേശി വന്നതൊന്നും അത് നല്ലകാര്യമല്ലേയെന്നും മന്ത്രി ചോദിച്ചു.
ഗുരുതരമായി പരിക്കേറ്റ ഒരാള്‍ക്ക് എങ്ങനെ ഇത്ര വേഗത്തില്‍ ആശുപത്രി വിടാന്‍ ആകുമെന്നും ഹിന്ദു താരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ പിന്തുണ ലഭിക്കുമോയെന്നും നിതേഷ് ചോദിച്ചു. മന്ത്രിയുടെ കടുത്ത വിദ്വേഷ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം 16നാണ് മുംമ്പൈ ബാന്ദ്രയിലെ വീട്ടില്‍ വച്ച് താരത്തെ ബംഗ്ലാദേശ് സ്വദേശിയായ പ്രതി കുത്തിയത്. സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്.