വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ മോഷ്ടാവ് സെയ്ഫിനെ ആക്രമിക്കുകയായിരുന്നു. മോഷ്ടാവിനെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിനു കുത്തേറ്റത്. മുംബൈ ബാന്ദ്രയിലുള്ള സെയ്ഫിന്റെ വസതിയിലാണ് മോഷണ ശ്രമം ഉണ്ടായത്. വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു.