നിയമവിരുദ്ധമായി അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടിയേറിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ജനുവരി 2025 (12:16 IST)
നിയമവിരുദ്ധമായി അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടിയേറി പാര്‍ക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അമേരിക്കയില്‍ അനധികൃതമായി താമസിച്ചു വരുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരികെ എത്തിക്കുന്നതില്‍ എല്ലായിപ്പോഴും ഇന്ത്യക്ക് തുറന്ന സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം അമേരിക്കയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത് വാഷിംഗ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
 
അമേരിക്കയില്‍ അനധികൃതമായി പാര്‍ക്കുന്ന ഇന്ത്യക്കാരുടെ വിഷയത്തില്‍ അമേരിക്കന്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നുള്ള കാര്യം മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനധികൃത കുടിയേറ്റത്തെ ഇന്ത്യ എതിര്‍ക്കുന്നു. ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും അതിനാല്‍ തന്നെ അത്തരത്തിലുള്ള കുടിയേറ്റം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍