അമേരിക്കയില്‍ വീണ്ടും കാട്ടുതീ; രണ്ടുമണിക്കൂറില്‍ കത്തിയത് 5000 ഏക്കര്‍ സ്ഥലം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ജനുവരി 2025 (10:31 IST)
fire
അമേരിക്കയില്‍ വീണ്ടും കാട്ടുതീ പടരുന്നു. പുതിയ കാട്ടുതീ രണ്ടുമണിക്കൂറില്‍ ചാമ്പലാക്കിയത് 5000 ഏക്കര്‍ സ്ഥലമാണ്. നിലവില്‍ ഏഴിടത്താണ് അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നത്. ഇതില്‍ രണ്ടിടത്ത് ഗുരുതരമായ അവസ്ഥയാണ്. ശക്തമായ വരണ്ട കാറ്റ് തീപിടിത്തത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. ഒരു ലക്ഷത്തിലേറെ പേരെ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
 
അതേസമയം കാട്ടുതീ പടരുന്ന സ്ഥലങ്ങളില്‍ 19000 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ലോസ് ആഞ്ചലസില്‍ ആദ്യം പടര്‍ന്ന കാട്ടു തീ ഇപ്പോഴും സജീവമാണ്. പതിനായിരത്തിലേറെ കെട്ടിടങ്ങളെയാണ് കാട്ടുതീ വിഴുങ്ങിയത്. ഹോളിവുഡ് താരങ്ങളുടെ ആഡംബര വീടുകളടക്കം ഇതില്‍ പെടുന്നു. അമേരിക്കയില്‍ അണുബോബ് വീണതിന് സമാനമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് കണക്കാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍