Donald Trump: ട്രംപ് പണി തുടങ്ങി: ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തെ പറ്റിയുള്ള രഹസ്യരേഖകൾ പുറത്തുവിടും?

അഭിറാം മനോഹർ

തിങ്കള്‍, 20 ജനുവരി 2025 (11:42 IST)
Donald Trump
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി, സെന്നറ്റര്‍ റോബര്‍ട്ട് കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാരിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തെ പറ്റിയുള്ള രഹസ്യാനേഷണ രേഖകള്‍ പുറത്തുവിടുമെന്ന് തിരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
 
ട്രംപിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഇത് കൂടാതെ പൊതുജനങ്ങള്‍ക്ക് താത്പര്യമുള്ള മറ്റ് വിഷയങ്ങളും പ്രസിദ്ധീകരിക്കും. എന്നാല്‍ ഇത് ഏതെല്ലാമാകുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പ്രസിഡന്റായിരുന്ന സമയത്ത് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 2,800 രേഖകള്‍ ട്രംപ് പുറത്തുവിട്ടിരുന്നു. എന്നാല്‍ സിഐഎ, എഫ് ബി ഐ എന്നിവയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി മറ്റ് നിരവധി ഫയലുകള്‍ പുറത്തുവിട്ടിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍