കാനഡയില്‍ വിമാന അപകടം; 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ലാന്റിങിനിടെ കാറ്റില്‍ തലകീഴായി മറിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ഫെബ്രുവരി 2025 (09:22 IST)
കാനഡയില്‍ വിമാന അപകടം. അപകടത്തില്‍പ്പെട്ടത് 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനമാണ്. കാനഡയിലെ ടോറോന്റോ വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. സംഭവത്തില്‍ 18 യാത്രക്കാര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വിമാനം ലാന്‍ഡ് ചെയ്യുമ്പോഴുണ്ടായ ശക്തമായ കാറ്റാണ് അപകടത്തിന് കാരണമായത്. നാല് ജീവനക്കാരും 76 യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ ശക്തമായ കാറ്റില്‍ നിയന്ത്രണം വിട്ടു വിമാനം തലകീഴായി മാറിയുകയായിരുന്നു. കടുത്ത മഞ്ഞുവീഴ്ച ഉണ്ടായിരുന്നത് അപകടത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍