കെകെ ശൈലജയ്‌ക്കെതിരായ വ്യാജ വീഡിയോ കേസ്; മുസ്ലിംലീഗ് നേതാവിന് 15000 രൂപ പിഴ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ഫെബ്രുവരി 2025 (11:08 IST)
കെകെ ശൈലജയ്‌ക്കെതിരായ വ്യാജ വീഡിയോ കേസില്‍ മുസ്ലിംലീഗ് നേതാവിന് 15000 രൂപ പിഴ. ന്യൂ മാഹി കമ്മിറ്റി ചെയര്‍മാന്‍ ടി എച്ച് അസ്ലാമിനാണ് പിഴ ശിക്ഷ നല്‍കിയത്. തലശ്ശേരി ജുഡീഷ്യയില്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
 
മുസ്ലീങ്ങള്‍ വര്‍ഗീയവാദികള്‍ ആണെന്ന തരത്തില്‍ കെ കെ ശൈലജ പറഞ്ഞു എന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്. 2024 ഏപ്രില്‍ എട്ടിനാണ് വീഡിയോ പ്രചരിച്ചത്. സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍