കെ.കെ.ശൈലജയെ ശശികലയോട് ഉപമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; വിമര്‍ശനം ശക്തം

രേണുക വേണു

തിങ്കള്‍, 29 ഏപ്രില്‍ 2024 (11:01 IST)
KK Shailaja and Rahul Mamkoottathil
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. 'കെ.കെ.ശൈലജ വര്‍ഗീയ ടീച്ചറമ്മ' ആണെന്ന് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെ.കെ.ശൈലജയുടെ ചിത്രവും പങ്കുവെച്ചാണ് പോസ്റ്റ്. ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rahul Mamkootathil (@mamkootathil)

ശൈലജയെ ശശികലയോട് ഉപമിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ശക്തമായ വിയോജിപ്പുണ്ട്. മുന്‍ ആരോഗ്യമന്ത്രിയും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുമുള്ള വനിതാ നേതാവിനെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. വടകരയില്‍ ശൈലജയ്‌ക്കെതിരായ പ്രചാരണം മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു പോയെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍