കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇയാളെ പിടിച്ചത്. പോലീസ് വേഷത്തിൽ പരിയാരം പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ജഗദീഷ് വാഹന പരിശോധന നടത്തിയത്. എന്നാൽ നിലവിൽ പരിയാരം സ്റ്റേഷനിൽ സി.ഐ ഇല്ല എന്നതും മറ്റു പോലീസുകാരുടെ കൂട്ടൊന്നും ഇല്ലാതെ സി.ഐ ഒറ്റയ്ക്ക് ഈ പണി ചെയ്യുന്നതും നാട്ടുകാരിൽ സംശയം ജനിപ്പിച്ചു. തുടർന്ന് പോലീസ് എത്തിയതായിരുന്നു ഇയാളെ പിടികൂടിയത്. പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ് ജഗദീഷ്.
പോലീസ് യൂണിഫോമിൽ ഒരു കൂട്ടുകൂടി ഇട്ടായിരുന്നു ജഗദീഷിന്റെ ബൈക്കിലുള്ള സവാരി. ഒപ്പം നെയിം ബോർഡ്, പോലീസ് ബൂട്ട് എല്ലാമുള്ളതിനാൽ ആർക്കും സംശയം തോന്നിയതുമില്ല. വ്യാജ സി.ഐ യുടെ പരിശോധന നടക്കുന്ന വിവരം അറിഞ്ഞു പരിയാരം എസ്ഐ. വിപിൻ ജോയിയും സംഘവുമാണ് ജഗദീഷിനെ പിടികൂടിയത്. വാഹന പരിശോധനയ്ക്ക് ഇടയിൽ ഇയാൾ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ എന്നും മറ്റും പോലീസ് അന്വേഷിക്കുന്നുണ്ട്.