മോഷ്ടിച്ച ബാഗ് കള്ളന്‍ ഉപേക്ഷിച്ചത് കടവില്‍; ആരോ മുങ്ങിപ്പോയെന്ന് കരുതി ആറ്റില്‍ മുങ്ങിതപ്പി പോലീസും നാട്ടുകാരും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ജൂലൈ 2025 (10:55 IST)
മോഷ്ടിച്ച ബാഗ് കള്ളന്‍ കടവില്‍ ഉപേക്ഷിച്ചതുമൂലം ആശങ്കിയിലായി നാട്ടുകാര്‍. കോട്ടയം ഈരാറ്റുപേട്ട തിടനാട് പഞ്ചായത്തിലാണ് സംഭവം. കൊണ്ടൂര്‍ കാവുംകടവില്‍ കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് ബാഗ് കണ്ടെത്തിയത്. ആരോ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ആറ്റില്‍ മുങ്ങിപ്പോയെന്നാണ് നാട്ടുകാര്‍ വിചാരിച്ചത്.
 
പിന്നാലെ പോലീസും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി ഒരു മണിക്കൂറോളം ആറ്റില്‍ മുങ്ങിതപ്പി നോക്കി. പിന്നീട് ബാഗ് പരിശോധിച്ചു. അതില്‍ നിന്ന് കിട്ടിയ നമ്പറില്‍ വിളിച്ചു. ബാഗിന്റെ ഉടമയായ അന്യസംസ്ഥാന തൊഴിലാളി ഫോണ്‍ എടുത്തു. ഇതോടെയാണ് ഇത് മോഷ്ടിക്കപ്പെട്ട ബാഗ് ആണെന്നും കള്ളന്‍ ആറ്റില്‍ എറിഞ്ഞതാണെന്നും മനസ്സിലായത്.
 
ഹോട്ടലില്‍ ജോലി ചെയ്യുന്ന അസം സ്വദേശിയുടേതാണ് ബാഗ്. താമസിക്കുന്ന മുറിയില്‍ നിന്ന് ബാഗ് മോഷണം പോയ വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. ഇയാളുടെ വസ്ത്രവും വാച്ചും ബാഗില്‍ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍