കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല; കാരണം ആണവ സാങ്കേതിക വിദ്യ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ഫെബ്രുവരി 2025 (09:33 IST)
കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ആണവ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയാണ് ഇത് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 50 കോടിയിലധികം ഭക്തര്‍ കുംഭമേള സന്ദര്‍ശിച്ചു. ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. ഹൈബ്രിഡ് ഗ്രാനുലാര്‍ സീക്വന്‍സിങ് ബാച്ച് റിയാക്ടറുകള്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മലിനജല സംസ്‌കരണ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
 
ഫെക്കല്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ എന്നറിയപ്പെടുന്ന ഈ മലിനീകരണ സംസ്‌കരണ പ്ലാന്റിന്റെ സാങ്കേതികവിദ്യ ഗവേഷണം ചെയ്ത് വികസിപ്പിച്ചത് ഡോ. വെങ്കട്ട നെഞ്ചരയ്യരാണ്. ഗംഗാനദിയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള പ്ലാന്റുകള്‍ക്ക് ഒരു ദിവസം ഏകദേശം ഒന്നര ലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ കഴിയും.
 
ഇതിന്റെ ചിലവും കുറവാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് കുംഭമേളകള്‍ നടക്കുമ്പോള്‍ മലിനമായ സാഹചര്യങ്ങള്‍ മൂലം കോളറയും വയറിളക്കവും പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചിരുന്നു. വലിയ മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചത്. യുപി സര്‍ക്കാര്‍ ഇത്തവണ ഒന്നര ലക്ഷം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍