കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അയല്‍ രാജ്യമായ
ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ആന്റമാന്‍ കടലിലുമായാണ് ന്യൂനമര്‍ദ്ദ സാധ്യതയുള്ളത്.
ഫെബ്രുവരി 27 ഓടെ (ഞായറാഴ്ച) ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാര്‍ജ്ജിക്കും. തുടര്‍ന്ന് ശ്രീലങ്കന്‍ ഭാഗത്തേക്ക് നീങ്ങും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും. മാര്‍ച്ച് 2, 3 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.