അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം; എട്ടാമത്തേത്

ചൊവ്വ, 16 നവം‌ബര്‍ 2021 (08:36 IST)
അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുലാവര്‍ഷ സീസണില്‍ (46 ദിവസത്തില്‍) എട്ടാമത്തെ ന്യൂനമര്‍ദമാണിത്. കേരളത്തെ ഈ ന്യൂനമര്‍ദം ബാധിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളേക്കാള്‍ മഴ കുറവായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ലഭിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍