തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങള്‍ വരുന്നു; ചുഴലിക്കാറ്റിനും സാധ്യത

വെള്ളി, 12 നവം‌ബര്‍ 2021 (15:59 IST)
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം ആദ്യ ആഴ്ചയില്‍ (നവംബര്‍ 12-18) ബംഗാള്‍ ഉള്‍കടലിലും,അറബികടലിലുമായി ഓരോ ന്യുനമര്‍ദങ്ങള്‍ വീതം രൂപപ്പെടാന്‍ സാധ്യത.
 
ബംഗാള്‍ ഉള്‍കടലിലെ ന്യുനമര്‍ദം  നവംബര്‍ 13 ഓടെ ആന്തമാന്‍ കടലില്‍ രൂപപ്പെട്ട് ശക്തി പ്രാപിച്ചു ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. മിക്കവാറും കാലാവസ്ഥ മോഡലുകള്‍ ഇത് ചുഴലിക്കാറ്റായി മാറാനുള്ള സൂചന നല്‍കുന്നു.
 
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ടു ചെന്നൈയില്‍ കരയില്‍ പ്രവേശിച്ച തീവ്ര ന്യുനമര്‍ദം ദുര്‍ബലമായി വീണ്ടും അറബികടലില്‍ പ്രവേശിക്കാനും തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിച്ചു കേരള തീരത്ത് ന്യുനമര്‍ദമായി മാറാനുള്ള സാധ്യതയും മോഡലുകള്‍ സൂചന നല്‍കുന്നു.
 
അടുത്ത രണ്ടു ആഴ്ചയും(നവംബര്‍ 12-25) കേരളത്തില്‍, പ്രത്യേകിച്ച് മധ്യ തെക്കന്‍ കേരളത്തില്‍,സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചന നല്‍കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍