പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ; കേരളത്തില്‍ മഴ തുടരും

ശനി, 27 നവം‌ബര്‍ 2021 (09:13 IST)
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി കോമറിന്‍ ഭാഗത്ത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദം തിങ്കളാഴ്ചയോടെ രൂപംകൊള്ളും. 
 
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി നിലവില്‍ കോമറിന്‍ ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരാത്തുമായി സ്ഥിതി ചെയ്യുന്നു.
 
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദം ആന്തമാന്‍ കടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെട്ടു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാന്‍ സാധ്യത.
 
കേരളത്തില്‍ നവംബര്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍