ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദം; കേരളത്തില്‍ വീണ്ടും മഴ ദിനങ്ങള്‍, കനത്ത ജാഗ്രത

വെള്ളി, 26 നവം‌ബര്‍ 2021 (08:27 IST)
കേരളത്തില്‍ വീണ്ടും മഴ സജീവമാകുന്നു. വരുംദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ വ്യാപകമാകാന്‍ കാരണം. ശ്രീലങ്കന്‍ തീരത്ത് കറങ്ങുന്ന ചക്രവാതച്ചുഴി തമിഴ്‌നാട്ടിലും കേരളത്തിലും അതിശക്തമായ മഴയ്ക്ക് കാരണമായേക്കും. ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുനമര്‍ദം  തെക്കന്‍ ആന്തമാന്‍ കടലില്‍  നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍