കെ സുധാകരന് അഭിനന്ദനം അറിയിച്ച് രമേശ് ചെന്നിത്തല

ശ്രീനു എസ്
ബുധന്‍, 9 ജൂണ്‍ 2021 (09:59 IST)
കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസ്ഥാവനയില്‍ പറഞ്ഞു.
 
അതേസമയം കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെ ബാബു പറഞ്ഞു. സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമായി നയിക്കുവാന്‍ സുധാകരന് സാധിക്കും. എല്ലാവരെയും സഹകരിപ്പിച്ച് കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം നല്‍കുവാന്‍ സുധാകരന് കഴിയുമെന്നത് ഉറപ്പാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കലവറയില്ലാത്ത പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article