കാഞ്ഞിരപ്പളിയിൽ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാന ഘട്ടത്തിൽ. ഒൻപത് മാസം കഴിഞ്ഞിട്ടും കാണാതായ ജസ്‌ന മരിയ ജയിംസിനെ കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്കായിട്ടില്ല. എന്നാൽ, അന്വേഷണം അവസാനഘട്ടത്തിലാണെന്നും ജസ്ന എവിടെയുണ്ടെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചതായി റിപ്പോർട്ട്.
ജസ്ന മുക്കൂട്ടുതറയിൽ തന്നെയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. പല ഘട്ടങ്ങളിലായി പല നാടുകളിലായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പെണ്‍കുട്ടി ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത് മാര്‍ച്ച് 22 നാണ്.
വീട്ടിൽ നിന്നും ഇറങ്ങിയ ജെസ്‌ന ആഭരണങ്ങളോ മൊബൈൽ ഫോണോ എടുത്തിരുന്നില്ല. പലയിടങ്ങളിൽ ജസ്‌നയെ കണ്ടെന്ന് പറയുന്നവരുണ്ട്. ഗോവ, പുനെ, ബാംഗ്ലൂർ തുടങ്ങിയ ഇടങ്ങളിൽ ജസ്ന തനിയെ സഞ്ചരിച്ചുവെന്ന് പല അഭ്യൂഹങ്ങളുമുണ്ടായി. താൻ മരിക്കാൻ പോകുന്നുവെന്ന് ജസ്ന തന്റെ ഒരു സുഹ്രത്തിനു മെസേജ് അയച്ചിരുന്നു, എന്നാൽ ചോദ്യം ചെയ്തപ്പോൾ കൂടുതലും പൊലീസിനും ലഭിച്ചില്ല.
അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. ജസ്ന മുക്കൂട്ടുതറയില്‍ നിന്നും പോയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ച്.