ജസ്‌ന മുക്കൂട്ടുതറയിൽ തന്നെയുണ്ട്, ക്രൈംബ്രാഞ്ചിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ

ബുധന്‍, 9 ജനുവരി 2019 (09:25 IST)
കാഞ്ഞിരപ്പളിയിൽ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാന ഘട്ടത്തിൽ. ജസ്ന മുക്കൂട്ടുതറയിൽ തന്നെയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. പല ഘട്ടങ്ങളിലായി പല നാടുകളിലായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും പെണ്‍കുട്ടി ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്.  
 
കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത് മാര്‍ച്ച് 22 നാണ്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. 
 
കോട്ടയം, ഇടുക്കി പത്തനംതിട്ട തിരുവനന്തപുരം വയനാട് എന്നിവിടങ്ങളില്‍ എല്ലാം ജസ്നയെ കുറിച്ച് പോലീസ് അന്വേഷിച്ചു. ഗോവയിലും ബെംഗളൂരുവിലും ജസ്നയെ കണ്ടതായി വിവരം ലഭിച്ചപ്പോള്‍ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. ജസ്നയെ കാണാതായ മുക്കൂട്ടതറ ഗ്രാമം കേന്ദ്രീകരിച്ച് തന്നെയാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്.
 
അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. ജസ്ന മുക്കൂട്ടുതറയില്‍ നിന്നും പോയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ച്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍