ദേശീയ പണിമുടക്ക് ഏറ്റെടുത്തത് മൂന്ന് സംസ്ഥാനങ്ങൾ മാത്രം, മാറ്റമില്ലാതെ രണ്ടാം ദിനവും; ട്രെയിൻ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി

ബുധന്‍, 9 ജനുവരി 2019 (09:00 IST)
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനവും സംസ്ഥാനത്ത് ട്രെയിനുകൾ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട്, ശബരി എക്സ്പ്രസ് ട്രെയിനുകളാണ് സമരാനുകൂലികൾ രാവിലെ തടഞ്ഞത്. ദേശീയ പണിമുടക്ക് ചലനമുണ്ടാക്കിയത് കേരളത്തിലും ബംഗാളിലും ഒഡീഷയിലും മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിൽ സാധാരണ പ്രവ്രത്തി ദിനം പോലെ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
 
പണിമുടക്കു ദിനത്തിൽ ട്രെയിനുകൾ തടയില്ലെന്നും റയിൽവേ സ്റ്റേഷൻ പിക്കറ്റിങ് മാത്രമാണ് ഉണ്ടാകുകയെന്നും നേതാക്കൾ അറിയിച്ചിരുന്നെങ്കിലും ആ ഉറപ്പ് രണ്ടാം ദിവസവും പാളി. തിരുവനന്തപുരത്ത് ട്രെയിനുകൾ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം നാൽപതു മിനിറ്റോളം വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്. 
 
രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ജനജീവിതം സാധാരണഗതിയിലാണ്. പൊതുപണിമുടക്കു ജനജീവിതം തടസപ്പെടുത്തില്ലെന്ന് ആവർത്തിച്ചു പറഞ്ഞവരാണു വഴിയടച്ചും ഗതാഗതം തടസപ്പെടുത്തിയതും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍