കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി കേസിൽ ഒത്തുതീർപ്പിന് വഴങ്ങിയില്ല, പ്രതികൾ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ചൊവ്വ, 8 ജനുവരി 2019 (18:03 IST)
മീററ്റ്: കൂട്ട ബലത്സംഗത്തിന് ഇരയാക്കിയ ശേഷം യുവതി ഒത്തുതീർപ്പിന് വഴങ്ങാത്തതിനെ തുടർന്ന് പ്രതികൾ വിവാഹിതയായ യുവതിയെ മണ്ണെണ്ണയൊഴിത്ത് കത്തിച്ചു, ഉത്തർപ്രദേശിലെ ഷാമ്ലി ജില്ലയിലാണ് സംഭവം ഉണ്ടായത്.ഗുരുതരമായി പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
 
ഒന്നര മാസം മുൻ‌പാട് യുവതിയെ മൂന്നുപേര്  ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്  പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാതിരിക്കാൻ ഇവർ യുവതിയുടെ കുടുംബവുമായി സമവായ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് യുവതി സമ്മതിക്കാതെ വന്നതോടെ പ്രതികളിലൊരാൾ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 
 
സംഭവത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ യുവതിയെ പ്രതികൾ തീ കൊളുത്തിയിട്ടില്ലാ എന്നാണ് പൊലീസിന്റെ വദം. 
വീട്ടിൽ പാൽ തിളപ്പിക്കുന്നതിനിടെ യുവതിയുടെ സാരിക്ക് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നു യുവതി ഇത് ഭർത്താവിനോടെ വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ തങ്ങളുടെപക്കലുണ്ടെന്നുമാണ് പൊലീസ് അവകാശപ്പെടുന്നത്. അതേസമയം യുവതി  മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍