കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 മാര്‍ച്ച് 2025 (11:56 IST)
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ 2025 ജനുവരി വരെയുള്ള കണക്കാണിത്. പാലക്കാട് ജില്ലയിലാണ് കാട്ടാന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടിട്ടുള്ളത്. 26 പേരാണ് പാലക്കാട്ടില്‍ കൊല്ലപ്പെട്ടത്. ഇടുക്കിയില്‍ 23 പേരും വയനാട്ടില്‍ 20 പേര്‍ മരിച്ചു. കാട്ടാന ആക്രമണത്തില്‍ പത്തു ജില്ലകളിലാണ് ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. 
 
അതേസമയം നാട്ടാന ആക്രമണങ്ങളിലും 20 പേര്‍ മരണപ്പെട്ടു. ഇതിലും മുന്നില്‍ പാലക്കാട് ആണ്. അഞ്ചു പേരാണ് നാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ അഞ്ചുവര്‍ഷത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വനംവകുപ്പ് 9.53 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. അതേസമയം നാട്ടാനകളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടില്ല. 
 
ഇതിനുള്ള നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത ആന ഉടമകള്‍ക്കാണെന്നാണ് വ്യവസ്ഥ. നാട്ടാനകളുടെ ഇന്‍ഷുറന്‍സില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇത് കൃത്യമായി ലഭിക്കുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article