വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, രാത്രി യാത്രയ്ക്കും നിരോധനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (08:54 IST)
കനത്ത മഴ സാഹചര്യത്തില്‍ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി. കൂടാതെ വൈക്കം, ചങ്ങനാശേരി താലൂക്കുകളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. ആലപ്പുഴയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. 
 
അതേസമയം കോട്ടയം ജില്ലയിലെ രാത്രി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരും. ഒക്ടോബര്‍ അഞ്ചുവരെ ജില്ലയിലെ എല്ലാ ഖനനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article