മഴ: തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (08:26 IST)
മഴയെ തുടര്‍ന്ന് തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. ഇന്നുച്ചയ്ക്ക് 12 മണിക്കായിരിക്കും ഷട്ടറുകള്‍ തുറക്കുന്നത്. ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തും. അതിനാല്‍ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കൊല്ലത്ത് നാലുദിവസമായി കനത്തമഴയാണ് പെയ്യുന്നത്. 
 
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍