മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവം: ഡോക്ടര്‍ക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കണ്ടെത്തല്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 30 സെപ്‌റ്റംബര്‍ 2023 (19:45 IST)
മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍ക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് രക്തം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്കും നഴ്സിനുമെതിരെ നടപടി ഉണ്ടാകും.
 
ഇന്നലെയാണ് പാലപ്പെട്ടി സ്വദേശി റുഖ്സാനക്ക് (26) രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കുകയായിരുന്നു. യുവതി ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍