കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (13:59 IST)
കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്. ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കവും ആയി കേരളം. കേന്ദ്ര ടൂറിസം വകുപ്പാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂര്‍. ടൂറിസം വളര്‍ച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ്.
 
ഉത്തരവാദിത്ത ടൂറിസം മിഷന്‍ പഞ്ചായത്തുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഗ്രീന്‍ സര്‍ക്യൂട്ട് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാര്‍ദ ടൂറിസം നടപ്പാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍