ഇടുക്കിയില്‍ കസ്റ്റഡി അന്വേഷണത്തിനിടെ പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ എസ്ഐ അടക്കമുള്ള പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 23 സെപ്‌റ്റംബര്‍ 2023 (20:31 IST)
ഇടുക്കിയില്‍ കസ്റ്റഡി അന്വേഷണത്തിനിടെ പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ എസ്ഐ അടക്കമുള്ള അഞ്ച് പോലീസ് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്ഐ പിജി അശോക് കുമാര്‍, എഎസ്ഐ ബോബി എം തോമസ്, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ എസ് സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്റണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
 
നിരവധി മോഷണ കേസുകളില്‍ പിടിയിലായ തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍